ഇന്ന് ലോക തപാല്‍ദിനം

0 179

ഇന്ന് ലോക തപാല്‍ദിനം

 

1969 ല്‍ ജപ്പാനിലെ ടോക്യോവില്‍ നടന്ന യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ (യു.പി.യു) സമ്മേളനത്തിലാണ് ഒക്ടോബര്‍ 9 ലോക തപാല്‍ ദിനമായി പ്രഖ്യാപിച്ചത്.

ദ പോസ്റ്റ് – റീച്ചിംഗ് എവര്‍ വണ്‍ എവരി വെയര്‍ ; ഏണിംഗ് കസ്റ്റമേഴ്സ് ട്രസ്റ്റ് വിത്ത് ടോട്ടല്‍ ക്വാളിറ്റി ഓഫ് വേള്‍ഡ് വൈഡ് എന്നതായിരുന്നു 2006 ലെ തപാല്‍ ദിന ആചരണത്തിന്‍റെ വിഷയം.

യുനെസ്കോയുമായി സഹകരിച്ച് യു.പി.യു 35 കൊല്ലമായി യുവതലമുറയ്ക്കായി അന്തര്‍ദേശീയ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു വരുന്നു. ഇതിനുള്ള സമ്മാനങ്ങള്‍ നല്‍കുന്നത് ഓരോ രാജ്യത്തും ലോക തപാല്‍ ദിനത്തിലാണ്.

മിക്ക രാജ്യങ്ങളിലും അന്ന് സ്റ്റാമ്പ് പ്രദര്‍ശനം നടത്തിവരുന്നു. വിവിധ തപാല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതും ഇതേ ദിവസമാണ്. ലോക തപാല്‍ ദിനത്തിന്‍റെ പോസ്റ്ററുകളും മറ്റും തപാല്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും അന്ന് സ്ഥാപിക്കുന്നു