ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കള്ള് ചെത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം
ആറളം (കണ്ണൂർ): ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ഫാം ഒന്നാം ബ്ലോക്കിലെ കള്ള് ചെത്ത് തൊഴിലാളിയായ ഇരിക്കൂർ കൊളപ്പ സ്വദേശി റിജേഷിനെയാണ് (39) കാട്ടാനയാക്രമണത്തിൽ മരണപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഇതോടെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കൊട്ടിയൂർ പഞ്ചായത്തിലും ആറളം ഫാമിലും ആറളം ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി.