റേഷന്‍: തിരക്കൊഴിവാന് ടോക്കണ്‍
റേഷന്‍: തിരക്കൊഴിവാന് ടോക്കണ്‍ റേഷന്‍: തിരക്കൊഴിവാന് ടോക്കണ്‍ റേഷന്‍: തിരക്കൊഴിവാന് ടോക്കണ്‍ റേഷന്‍: തിരക്കൊഴിവാന് ടോക്കണ്‍
റേഷന്‍: തിരക്കൊഴിവാന് ടോക്കണ്‍
തിരുവനന്തപുരം: റേഷന്‍ വിതരണത്തിന് ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി മാനുവല്‍ ഇടപാടുകള്‍ വഴി വിതരണം നടത്താന്‍ തീരുമാനമായി. ഇഷ്ടമുള്ള കടയില്‍ നിന്ന് പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് മാത്രം വണ്‍ടൈം പാസ്വേഡ് നിര്‍ബന്ധമാക്കി.
റേഷന്‍ കടയില്‍ തിരക്ക് ഒഴിവാക്കുന്നതിന് ടോക്കണ്‍ ഏര്‍പ്പെടുത്തി. ജീവനക്കാര്‍ക്കോ റേഷന്‍ ഡീലര്‍മാര്‍ക്കോ വിതരണക്കാര്‍ക്കോ പനി, ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ കാണുകയാണെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തും.
വിതരണക്കാര്‍ക്ക് കൈകഴുകലും മുഖാവരണവും നിര്‍ബന്ധമാക്കി. പ്രവര്‍ത്തന സമയം കാലത്ത് ഒമ്ബത് മുതല്‍ ഒന്നുവരെയും ഉച്ച രണ്ട് മുതല്‍ അഞ്ചുവരേയുമാക്കി. റേഷന്‍ കാര്‍ഡ്-ആധാര്‍ ബന്ധിപ്പിക്കല്‍ സെപ്റ്റംബര്‍ 30 വരെ നീട്ടി.