അമേരിക്കന്മലയാളികളുടെ ദേശിയ കൂട്ടായ്മ ഫൊക്കാന വനിതാ രത്നം പ്രഥമ പുരസ്കാരം പ്രവര്‍ത്തന മികവിന് കേരളത്തിലെ പ്രിയപ്പെട്ട മന്ത്രി ശൈലജ ടീച്ചര്‍ക്ക്
അമേരിക്കന്മലയാളികളുടെ ദേശിയ കൂട്ടായ്മ ഫൊക്കാന വനിതാ രത്നം പ്രഥമ പുരസ്കാരം പ്രവര്‍ത്തന മികവിന് കേരളത്തിലെ പ്രിയപ്പെട്ട മന്ത്രി ശൈലജ ടീച്ചര്‍ക്ക്
ന്യൂയോര്‍ക്ക്: കേരളത്തിന്റെ പ്രിയപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി കെകെ ശൈലജ ടീച്ചര്‍ക്ക് പുരസ്കാരം. അമേരിക്കന്‍ മലയാളികളുടെ ദേശിയ കൂട്ടായ്മ ഫൊക്കാനയുടെ പ്രഥമ വനിതാരത്നം പുരസ്കാരത്തിനാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ അര്‍ഹയായത്. കര്‍മ്മ മണ്ഡലങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള വനിതകള്‍ക്കായി ഫൊക്കാന പുതിയതായി ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം.
പ്രകൃതിക്ഷോഭവും നിപ്പയും മുതല്‍ ലോകമെങ്ങും മരണഭീതി വിതക്കുന്ന കൊറോണ വരെ നിയന്ത്രിക്കുന്നതിലും ഒരളവുവരെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞതുമായ കേരള സംസ്ഥാന ആരോഗ്യവകുപ്പിന്റെ ശാസ്ത്രീയവും കെട്ടുറപ്പുള്ളതും ആയ പ്രവര്‍ത്തന മികവിനാണ് പുരസ്കാരമെന്ന് ഫൊക്കാന പ്രസിഡന്റ് ശ്രി മാധവന് നായര്‍ അറിയിച്ചു.
അടിയന്തിര ഘട്ടത്തില്‍ തന്റെ വകുപ്പിനു കര്‍മ്മ ധീരമായ നേതൃത്വവും ഏകോപനവും കര്‍ശന നിര്‍ദേശങ്ങളും നല്കി മുന്നോട്ടു കൊണ്ടുപോകയും രാപകലില്ലാതെ അവരോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്ത ശൈലജ ടീച്ചറെ ഫൊക്കാന നേതൃത്വം ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു