ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം; പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും

0 787

പേരാവൂർ: മണിപ്പൂരിലെ ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ദേവാലയങ്ങൾക്കും നേരെ സംഘപരിവാർ ആസൂത്രിതമായി നടത്തുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ, മണിപ്പൂരിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നീതി ലഭ്യമാക്കുക, കേന്ദ്രസർക്കാർ അക്രമികളെ സംരക്ഷിക്കുന്ന സമീപനം ഉപേക്ഷിക്കുക, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ മണിപ്പൂരിൽ ജീവിക്കാൻ അനുവദിക്കുക, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടന്നു.

പ്രതിഷേധയോഗം ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. നേതാക്കളായ മാത്യു എടത്താഴെ, സി.ഹരിദാസൻ, സി.സുഭാഷ്, ശരത്ത് ചന്ദ്രൻ, മനോജ് താഴെപ്പുര, നൂറുദ്ദീൻ മുള്ളേരിക്കൽ, രാജു ജോസഫ്, കെ. കെ വിജയൻ, പി.പി. അലി, കെ.കെ. ജനാർദ്ദനൻ, ബാബു തുരുത്തിപ്പള്ളിയിൽ ജോബി വാലുംകണ്ടത്തിൽ, കെ.ജോസഫ് എന്നിവർ പ്രസംഗിച്ചു.