മെഡിക്കൽ കോളജ് ഐസിയുവിലെ പീഡനം; ജീവനക്കാരെ തിരിച്ചെടുത്ത സംഭവത്തിൽ ഡിഎംഇ വിശദീകരണം തേടി

0 199

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ രോഗി പീഡനത്തിനിരയായ കേസിൽ ആരോപണവിധേയരായ ജീവനക്കാരെ തിരിച്ചെടുത്തതിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടി. ഐസിയുവില്‍ പീഡിപ്പിക്കപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തിയ അഞ്ച് ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം തിരിച്ചെടുത്തത്.

ആരോഗ്യവകുപ്പിന്റെയോ സർക്കാരിന്റെയോ അറിവില്ലാതെയാണ് കോളജ് പ്രിൻസിപ്പൽ ജീവനക്കാരെ തിരിച്ചെടുത്തത്. എന്തുകൊണ്ടാണ് ഇവരെ തിരിച്ചെടുത്തതെന്ന് വിശദീകരിക്കണമെന്നാണ് ഡിഎംഇയുടെ നിർദേശം.

കേസിൽ ആരോഗ്യമന്ത്രി നേരിട്ടിടപെട്ടാണ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തത്. സർക്കാരിന്റെയോ ആരോഗ്യമന്ത്രിയുടെയോ വിദ്യാഭ്യാസ മെഡിക്കൽ ഡയറക്ടറുടെയോ അറിവില്ലാതെയാണ് പ്രിൻസിപ്പൽ സസ്‌പെൻഷൻ പിൻവലിച്ചതെന്നാണ് വിവരം. പ്രിൻസിപ്പലിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ സസ്‌പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കാനും സാധ്യതയുണ്ട്.