പാനൂര്‍ പീഡനം; ഇരയ്ക്കും കുടുംബത്തിനും സംരക്ഷണം നല്‍കണം; അന്വേഷണ ചുമതല വനിതാ ഉദ്യോഗസ്ഥയ്ക്കു നല്‍കണമെന്ന് ഷാനിമോള്‍ ഉസ്മാന് എംഎല്‍എ
പാനൂര്‍ പീഡനം; ഇരയ്ക്കും കുടുംബത്തിനും സംരക്ഷണം നല്‍കണം; അന്വേഷണ ചുമതല വനിതാ ഉദ്യോഗസ്ഥയ്ക്കു നല്‍കണമെന്ന് ഷാനിമോള്‍ ഉസ്മാന് എംഎല്‍എ
തുറവൂര്‍ : പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന് പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണ ചുമതല വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷാനിമോള്‍ ഉസ്മാന് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തു നല്കി. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടന്ന ഈ സംഭവത്തില്‍ പരാതി നല്കി ഒരു മാസമായിട്ടും നടപടിയെടുക്കാത്തത് ചൂണ്ടിക്കാണിച്ച് കഴിഞ്ഞദിവസം ശൈലജ ടീച്ചര്‍ക്ക് കത്ത് നല്‍കിയതായി ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. പരാതി നല്കി 27 ദിവസത്തിനുശേഷം മാത്രം പ്രതിയെ അറസ്റ്റ് ചെയ്തത് പോലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയായി എംഎല്‍എ മുഖ്യമന്ത്രിക്കു നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി. പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനിക്കും അമ്മയ്ക്കും പോലീസ് സംരക്ഷണം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.