പടവും തോന്നിയ നിറവും വേണ്ട; ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ള

0 222

 

 

തിരുവനന്തപുരം: ആനയുടെ കൊമ്ബും, ബാഹുബലിയെയും ഒന്നും ഇനി ടൂറിസ്റ്റ് ബസുകളുടെ ബോഡിയില്‍ വരയ്ക്കാന്‍ പാടില്ല. തോന്നിയ നിറം കൊണ്ട് ബസിനെ മനോഹരമാക്കാമെന്ന വ്യാമോഹവും വേണ്ട. മാര്‍ച്ച്‌ ഒന്നു മുതല്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ഒറ്റ നിറംമാത്രം. അതും തൂ വെള്ള നിറം. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം മാര്‍ച്ച്‌ ഒന്നു മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നിര്‍ബന്ധമാക്കുകയാണ്. ടൂറിസ്റ്റ് ബസിന്റെ നിറം സംബന്ധിച്ച്‌ ബസ് ഓണര്‍മാര്‍ക്കിടയിലെ ലഹളയാണ് എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും ഏകീകൃത നിറം നിര്‍ബന്ധമാക്കുന്ന തീരുമാനത്തിലേക്ക് നയിച്ചത്.

ബസ് ബോഡിയുടെ നിറം പൂര്‍ണമായും വെള്ളയാകും. വയലറ്റ്, മെറ്റാലിക് ഗോള്‍ഡ് റിബണുകള്‍ വശങ്ങളില്‍ പതിപ്പിക്കുന്നത് മാത്രമായിരിക്കും ഇനി ബസുകളിലുള്ള ഏക ഗ്രാഫിക്സ്. പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിന് മുകളില്‍ മൂന്ന് സെന്റീമീറ്റര്‍ നീളത്തില്‍ സ്വര്‍ണ നിറത്തിലെ വരയുമാണ് അനുവദിച്ചിരിക്കുന്നത്. ഇവ തമ്മില്‍ ഒരു സെന്റീമീറ്റര്‍ അകലം വേണം. 12 ഇഞ്ച് വീതിയില്‍ സാധാരണ അക്ഷരങ്ങളില്‍ വെള്ള നിറത്തില്‍ മാത്രമേ ഓപ്പറേറ്റുടെ പേരെഴുതാവൂ എന്നും നിര്‍ദ്ദേശമുണ്ട്.