രാഷ്ട്രീയം പറയാനുള്ള സമയമല്ലിത്,പരോള്‍ കൊടുക്കാനുള്ളതാ’;ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി പി.കെ കുഞ്ഞനന്തന്​ ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്ബില്‍ എം.എല്‍.എ.

0 68

‘രാഷ്ട്രീയം പറയാനുള്ള സമയമല്ലിത്,പരോള്‍ കൊടുക്കാനുള്ളതാ’;ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി പി.കെ കുഞ്ഞനന്തന്​ ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്ബില്‍ എം.എല്‍.എ.

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി പി.കെ കുഞ്ഞനന്തന്​ ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്ബില്‍ എം.എല്‍.എ. ടി.പി വധക്കേസ്​ പ്രതിക്ക്​ പുറത്തിറങ്ങാന്‍ ഒത്താശ ചെയ്യുന്നത്​ കേരള സര്‍ക്കാരാണെന്നും പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ നിന്നും രക്ഷനേടാന്‍ കൊറോണയെ മറയാക്കുകയാണെന്നും ഷാഫി കുറ്റപ്പെടുത്തി. നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കിയത്​ ജനങ്ങളെ ഭീതിപ്പെടുത്തുമെന്നും ത​​ന്റെ
ഫേസ്​ബുക്ക്​ കുറിപ്പിലൂടെ ഷാഫി ആരോപിച്ചു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​ന്റെ പൂര്‍ണരൂപം:

കുഞ്ഞനന്തനെപ്പറ്റി ഒരക്ഷരം മിണ്ടരുത്. വിടുവായത്തമായാലോ ? കുഞ്ഞനന്തന്‍്റെ സ്വതന്ത്ര വിഹാരം ഇനി ഔദ്യോഗികമാണ്. കുഞനന്തന് പരോളും ജാമ്യവും കൊടുക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ ബോര്‍ഡുണ്ട് , കോടതിയില്‍ വേണ്ടത്ര എതിര്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശമ്ബളം വാങ്ങുന്ന വക്കീലന്മാരുണ്ട്,ടി.പി കൊലക്കേസ് പ്രതി പുറത്തിറങ്ങി നടക്കുന്നു എന്നുറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തന്നെ ഒപ്പുണ്ട്.
ഇതൊന്നും ഇനി അസംബ്ലിയിലും ചോദ്യം ചെയ്യപ്പെടില്ല..അതും വെട്ടിച്ചുരുക്കിയല്ലോ..

ലോകസഭ നടക്കുന്നുണ്ട് , രാജ്യസഭയുണ്ട് , നിരവധി സംസ്ഥാന നിയമസഭകള്‍ ബഡ്ജറ്റ് സമ്മേളനങ്ങള്‍ ചേരുന്നുണ്ട്.. നാട്ടില്‍ ജനം കൂടുന്ന ചില ഇടങ്ങളില്‍ ഒരു നിയന്ത്രണവുമില്ല..(അവിടെ കൊറോണ പിടിച്ചാലെന്താ ? അല്ലെങ്കിലെ ഒരു പരുവമായ ഖജനാവിലേക്കുള്ള ഏക വരുമാനം മുടങ്ങരുതല്ലോ?)
ജനങ്ങളെ പേടിപ്പെടുത്താനല്ലാതെ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചത് കൊണ്ട് കേരളം എന്താണ് നേടിയത്?

ഏപ്രില്‍ 8 വരെ അസംബ്ലിയില്‍ ചോദ്യത്തിന് ഉത്തരം , ചര്‍ച്ചക്ക് മറുപടി ,കൊറോണ പ്രതിരോധ വീഴ്ചകള്‍ , കുഞ്ഞനന്തന്‍മാരുടെ പരോള്‍ , പ്രളയ ഫണ്ട് മുക്കല്‍, സഹായം കിട്ടാത്തവരുടെ ആത്മഹത്യ , മാര്‍ക്ക് ദാനത്തിലെ ഗവര്‍ണ്ണറുടെ കുറ്റപ്പെടുത്തല്‍ തുടങ്ങി എല്ലാ വിമര്‍ശനങ്ങളില്‍ നിന്നും ഒരൊറ്റ Guillotine കൊണ്ട് രക്ഷപ്പെടല്‍ ..

ശ്ശ്.. രാഷ്ട്രീയം പറയാനുള്ള സമയമല്ലിത്
പരോള്‍ കൊടുക്കാനുള്ളതാ..