ട്രാക്ക് അറ്റകുറ്റപ്പണി: ഇന്റര്‍സിറ്റി, പാസഞ്ചര്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികള്‍ സുഗമമാക്കുന്നതിനു വേണ്ടി സംസ്ഥാനത്തെ ചില ട്രെയിന്‍ സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ ഭാഗികമായി റദ്ദാക്കി.
കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് മൂന്ന്, നാല്, അഞ്ച്, എട്ട്, ഒന്‍പത്, 10 തീയതികളില്‍ ആലുവയ്ക്കും, കണ്ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിന്‍ കണ്ണൂരില്‍ നിന്ന് ആലുവ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളു.
നിലന്പൂര്‍ റോഡ്-കോട്ടയം പാസഞ്ചര്‍ മൂന്ന്, നാല്, അഞ്ച്, എട്ട്, ഒന്‍പത്, 10 തീയതികളില്‍ ആലുവയ്ക്കും കോട്ടയത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിന്‍ നിലന്പൂര്‍ റോഡില്‍നിന്ന് ആലുവ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളു.