വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂര്‍ യൂണിറ്റ് മെമ്പർമാർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

0 507

 വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂര്‍ യൂണിറ്റ് മെമ്പർമാർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

 

വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെമ്പർമാർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.സംഘടനയില്‍ ഉള്ള 153 മെമ്പര്‍മ്മാര്‍ക്കും ചുമട്ടു തൊഴിലാളികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമാണ് ഓണക്കിറ്റ് വിതരണം ചെയ്തത്. യൂണിറ്റ് പ്രസിഡന്റ് തോമസ് സ്വര്‍ണ്ണപള്ളി വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. എ ജെയിംസ് ട്രഷറര്‍ ഇ. എം മത്തായി, യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് അജീഷ് ഇരിങ്ങോളില്‍, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.