വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് മൗനജാഥയും അനുസ്മരണവും നടത്തി
കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദിന്റെ വിയോഗത്തിൽ അനുശോചിച്ച് കേളകം യൂണിറ്റ് മൗനജാഥയും അനുസ്മരണ യോഗവും നടത്തി.
കേളകം ബസ് സ്റ്റാൻഡിൽ വച്ച് നടന്ന അനുസ്മരണ യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്, വ്യാപാരഭവൻ ട്രസ്റ്റ് ചെയർമാൻ വർഗീസ് കാടായം, യൂണിറ്റ് ജനറൽ സെക്രട്ടറി ജോസഫ് പാറക്കൽ, ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി കെ മോഹനൻ മാസ്റ്റർ, കൊളക്കാട് യൂണിറ്റ് പ്രസിഡന്റ് കെ എം ജോൺ എന്നിവർ സംസാരിച്ചു.