സം​സ്ഥാ​ന​ത്ത് 14 ട്രെ​യി​നു​ക​ള്‍ കൂ​ടി റ​ദ്ദാ​ക്കി

0 1,605

 

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന 14 ട്രെ​യി​നു​ക​ള്‍ കൂ​ടി റെ​യി​ല്‍​വേ റ​ദ്ദാ​ക്കി. സ്പെ​ഷ്യ​ല്‍ ട്രെ​യി​നു​ക​ളാ​ണ് ഏ​റെ​യും റ​ദ്ദാ​ക്കി​യ​ത്. യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​തും ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

വ്യാഴാഴ്ച സംസ്ഥാനത്തോടുന്ന നിരവധി ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

വ്യാഴാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍​​​ട്ര​​​ല്‍-​​​ക​​​ണ്ണൂ​​​ര്‍ ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ് (20, 22, 23, 25, 26, 27, 29, 30)

ക​​​ണ്ണൂ​​​ര്‍ -തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍​​​ട്ര​​​ല്‍ ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ്(21, 23, 24, 26, 27, 28, 30, 31)

ലോ​​​ക​​​മാ​​​ന്യ​​​തി​​​ല​​​ക് -എ​​​റ​​​ണാ​​​കു​​​ളം തു​​​ര​​​ന്തോ എ​​​ക്സ്പ്ര​​​സ്(21, 24, 28, 31)

എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ന്‍ -ലോ​​​ക​​​മാ​​​ന്യ തി​​​ല​​​ക് തു​​​ര​​​ന്തോ എ​​​ക്സ്പ്ര​​​സ്(22, 25, 29, ഏ​​​പ്രി​​​ല്‍ ഒ​​​ന്ന്)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍​​​ട്ര​​​ല്‍-​​​ചെ​​​ന്നൈ സെ​​​ന്‍​​​ട്ര​​​ല്‍ സൂ​​​പ്പ​​​ര്‍ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ്(21, 28)

ചെ​​​ന്നൈ സെ​​​ന്‍​​​ട്ര​​​ല്‍-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വീ​​​ക്ക്‌​​​ലി സൂ​​​പ്പ​​​ര്‍​​​ഫാ​​​സ​​​റ്റ് എ​​​ക്സ്പ്ര​​​സ്(22, 29)

മാം​​​ഗ്ലൂ​​​ര്‍ സെ​​​ന്‍​​​ട്ര​​​ല്‍-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ബാ​​​ര്‍ എ​​​ക്സ്പ്ര​​​സ് (വെള്ളി മു​​​ത​​​ല്‍ ഈ ​​​മാ​​​സം 31 വ​​​രെ)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -മംഗളൂരു സെ​​​ന്‍​​​ട്ര​​​ല്‍ മ​​​ല​​​ബാ​​​ര്‍ എ​​​ക്സ്പ്ര​​​സ് (​​​ശനി മു​​​ത​​​ല്‍ ഏ​​​പ്രി​​​ല്‍ ഒ​​​ന്നു വ​​​രെ)

തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ര്‍​​​സി​​​റ്റി എ​​​ക്സ്പ്ര​​​സ് (​​​വെള്ളി ​​​മു​​​ത​​​ല്‍ 31 വ​​​രെ)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍​​​ട്ര​​​ല്‍-തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി ഇ​​​ന്‍റ​​​ര്‍​​​സി​​​റ്റി എ​​​ക്സ്പ്ര​​​സ് (​​​വെള്ളി മു​​​ത​​​ല്‍ 31 വ​​​രെ)

നി​​​ല​​​ന്പൂ​​​ര്‍ റോ​​​ഡ്-കോ​​​ട്ട​​​യം പാ​​​സ​​​ഞ്ച​​​ര്‍ ട്രെ​​​യി​​​നി​​​ന്‍റെ 25, 26 തീ​​​യ​​​തി​​​ക​​​ളി​​​ലെ അ​​​ങ്ക​​​മാ​​​ലി​​​ക്കും കോ​​​ട്ട​​​യ​​​ത്തി​​​നു​​​മി​​​ട​​​യി​​​ല്‍ സ​​​ര്‍​​​വീ​​​സ് റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തേ തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ക​​​ണ്ണൂ​​​ര്‍-എ​​​റ​​​ണാ​​​കു​​​ളം ഇ​​​ന്‍റ​​​ര്‍​​​സി​​​റ്റി എ​​​ക്സ്പ്ര​​​സി​​​ന്‍റെ അ​​​ങ്ക​​​മാ​​​ലി​​​ക്കും എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നു​​​മി​​​ട​​​യി​​​ല്‍ സ​​​ര്‍​​​വീ​​​സും റ​​​ദ്ദാ​​​ക്കി.

31 വ​​​രെ ചെ​​​ങ്കോ​​​ട്ട, കൊ​​​ല്ലം, പു​​​ന​​​ലൂ​​​ര്‍ വ​​​ഴി പോ​​​കു​​​ന്ന എ​​​ല്ലാ പാ​​​സ​​​ഞ്ച​​​ര്‍ ട്രെ​​​യി​​​നു​​​ക​​​ളും റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യും ദക്ഷിണ റെ​​​യി​​​ല്‍​​​വേ അ​​​റി​​​യി​​​ച്ചു. ഈ ​​​മാ​​​സം 31 വ​​​രെ ഗു​​​രു​​​വാ​​​യൂ​​​ര്‍-​​​പു​​​ന​​​ലൂ​​​ര്‍ പാ​​​സ​​​ഞ്ച​​​ര്‍, പു​​​ന​​​ലൂ​​​ര്‍-​​​ഗു​​​രു​​​വാ​​​യൂ​​​ര്‍ പാ​​​സ​​​ഞ്ച​​​ര്‍ എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ കൊ​​​ല്ലം മു​​​ത​​​ല്‍ പു​​​ന​​​ലൂ​​​ര്‍ വ​​​രെ​​​യു​​​ള്ള സ​​​ര്‍​​​വീ​​​സ് റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.