ജനശതാബ്​ദി ഉള്‍പ്പെടെ കേരളത്തിലൂടെയുള്ള 10 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; റിസര്‍വ് തുക തിരികെ നല്‍കുമെന്നു റെയില്‍വേ

0 940

 

കോട്ടയം​: കോവിഡ്-19 വ്യാപന ഭീതിയെ തുടര്‍ന്ന് യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതോടെ കേരളത്തില്‍ ഓടുന്ന കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കുന്നു. ജനശതാബ്​ദി ഉള്‍പ്പെടെ പത്തോളം സര്‍വീസുകളാണ്​ റദ്ദാക്കിയിരിക്കുന്നത്​. റദ്ദാക്കിയ ട്രെയിനുകളില്‍ മുന്‍കൂര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച്‌​ നല്‍കുമെന്ന്​ റെയില്‍വേ അറിയിച്ചു.

കൊല്ലം-ചെങ്കോട്ട പാതയിലെ പാസഞ്ചര്‍ ഉള്‍പ്പെടെ ചില ട്രെയിനുകളാണ് ഇന്നു മുതല്‍ 31 വരെ ദക്ഷിണ റെയില്‍വേ മധുര ഡിവിഷന്‍ റദ്ദാക്കിയത്. തിരുവനന്തപുരം -മംഗളൂരു മലബാര്‍, എറണാകുളം- ലോകമാന്യതിലക് തുരന്തോ ട്രെയിനുകള്‍ ഏപ്രില്‍ 1 വരെയും ഓടില്ല.

56737/56738 ചെങ്കോട്ട-കൊല്ലം-ചെങ്കോട്ട, 56740/56739 കൊല്ലം-പുനലൂര്‍-കൊല്ലം, 56744/56743 കൊല്ലം-പുനലൂര്‍-കൊല്ലം, 56333/56334 പുനലൂര്‍-കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി.
56365 ഗുരുവായൂര്‍-പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കൊല്ലത്തിനും പുനലൂരിനും ഇടയില്‍ റദ്ദാക്കി.

മധുര ഡിവിഷന്റെ കീഴിലുള്ള 56036 തിരുനല്‍വേലി-തിരുച്ചെന്തൂര്‍, 56805 വില്ലുപുരം-മധുര, 76837 കാരൈക്കുടി-വിരുദനഗര്‍, 76839 തിരുച്ചിറപ്പള്ളി-കാരൈക്കുടി, 76807 തിരുച്ചിറപ്പള്ളി-മനാമധുരൈ പാസഞ്ചര്‍ ട്രെയിനുകളും 31 വരെ റദ്ദാക്കി.

എറണാകുളം – മഡ്ഗാവ് പ്രതിവാര ട്രെയിനും യാത്ര റദ്ദാക്കും.

റദ്ദാക്കിയ മറ്റു ട്രെയിനുകള്‍:

തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദി ( 20 മുതല്‍ 30 വരെ റദ്ദാക്കി. 21,28 തീയതികളില്‍ സര്‍വീസ് നടത്തും)
കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്ദി ( 21 മുതല്‍ 31 വരെ റദ്ദാക്കി. 22, 25, 29 തീയതികളില്‍ സര്‍വീസ് നടത്തും)
മംഗളൂരു – തിരുവനന്തപുരം മലബാര്‍ (20 മുതല്‍ 31 വരെ റദ്ദാക്കി)
തിരുവനന്തപുരം -മംഗളൂരു മലബാര്‍ (21 മുതല്‍ ഏപ്രില്‍ 1 വരെ റദ്ദാക്കി)
ലോകമാന്യതിലക് – എറണാകുളം തുരന്തോ ( 21 മുതല്‍ 31 വരെ റദ്ദാക്കി)
എറണാകുളം -ലോകമാന്യതിലക് തുരന്തോ ( 22 മുതല്‍ ഏപ്രില്‍ 1 വരെ റദ്ദാക്കി)
തിരുവനന്തപുരം – ചെന്നൈ വീക്ക്‌ലി (21, 28 സര്‍വീസ് റദ്ദാക്കി)
ചെന്നൈ-തിരുവനന്തപുരം വീക്ക്‌ലി ( 22, 29 റദ്ദാക്കി)
മംഗളൂരു – കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ( 20 മുതല്‍ 31 വരെ)
കോയമ്ബത്തൂര്‍ – മംഗളൂരു ഇന്‍റര്‍സിറ്റി എക്സ്പ്രസ് ( 21 മുതല്‍ 31 വരെ)
കൊറോണ വൈറസ് വ്യാപനം തടയുന്നതി​​െന്‍റ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളിലെ എ സി വെയ്റ്റിങ് ഹാളുകളും അടച്ചിടും. ട്രെയിന്‍ യാത്രക്കിടെ കോച്ചുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ശുചിമുറി വാതില്‍ തുടങ്ങി യാത്രക്കാര്‍ നിരന്തരം കൈകള്‍ തൊടാന്‍ സാധ്യതയുള്ള എല്ലാ ഭാഗങ്ങളും ഇടക്കിടെ അണുമുക്തമാക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ കൈ കഴുകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.