ട്രെയിന്‍ സര്‍വ്വീസുകള്‍ നാളെ മുതല്‍ ഭാഗികമായി പുനരാരംഭിക്കും; ബുക്കിങ്‌ ആരംഭിച്ചു

0 445

ട്രെയിന്‍ സര്‍വ്വീസുകള്‍ നാളെ മുതല്‍ ഭാഗികമായി പുനരാരംഭിക്കും; ബുക്കിങ്‌ ആരംഭിച്ചു

ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് റെയില്‍വേ. തിരുവനന്തപുരം അടക്കം 15 നഗരത്തിലേക്ക് ഡല്‍ഹിയില്‍ നിന്ന് സര്‍വീസ് നടത്തും.നാളെ 15 ട്രെയിന്‍ ഓടും ഡല്‍ഹിയില്‍നിന്ന് 15 സ്ഥലത്തേക്കും തിരിച്ചും ചൊവ്വാഴ്ച മുതല്‍ ട്രെയിനുകളോടും. എസി കോച്ചുകളാണുണ്ടാകുക.

ബുക്കിങ് ഐആര്‍ടിസിയിലൂടെ തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. https://www.irctc.co.in/ എന്ന വെബ്സൈറ്റ് വഴി തന്നെയാകും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുക. സാധാരണ എസി നിരക്കാകും ഈടാക്കുക. കുറച്ച്‌ സ്റ്റോപ്പ് മാത്രമേ ഉണ്ടാവുള്ളു.

തിരുവനന്തപുരത്തിനു പുറമെ ബംഗളൂരു, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ജമ്മു, മഡ്ഗാവ്, സെക്കന്തരാബാദ്, ഭുവനേശ്വര്‍, റാഞ്ചി, ബിലാസ്പുര്‍, പട്ന, ഹൗറ, അഗര്‍ത്തല, ദിബ്രുഗഡ് എന്നിവിടങ്ങളിലേക്കാണ് ട്രെയിനുകള്‍. ഇവിടെനിന്ന് തിരിച്ച്‌ ഡല്‍ഹിയിലേക്കും ട്രെയിന്‍ ഓടും.യാത്രക്കാര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്. സാമൂഹ്യ അകലം പാലിക്കണം. ടിക്കറ്റുള്ള വര്‍ക്കു മാത്രമേ സ്റ്റേഷനുകളില്‍ വരാന്‍ അനുമതിയുള്ളൂ. സ്ക്രീനിങ്ങുണ്ടാകും. പനി പോലുള്ള രോഗലക്ഷണങ്ങളുള്ളവരെ മാറ്റിനിര്‍ത്തും.

ഉത്തരേന്ത്യയിലടക്കം കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ട്രെയിനിന് ശ്രമിക്കുന്നതിനിടെയാണ് തിരുവനന്തപുരത്തേക്ക് അടക്കം റെയില്‍വേ സര്‍വീസ് പുനരാരംഭിക്കുന്നത്.