ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം സാധാരണ ഗതിയിൽ; ഇന്നു മുതൽ ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം

0 476

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം സാധാരണ ഗതിയിൽ; ഇന്നു മുതൽ ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം

കൊവിഡിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ ഏർപ്പെടുത്തിയിരുന്ന സമയക്രമീകരണത്തിൽ മാറ്റം. ഇന്നു മുതൽ ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലൂടെയും ഈ സേവനം യാത്രക്കാർക്ക് ഉറപ്പാക്കാവുന്നതാണ്.

മാത്രമല്ല, പുതിയ നിർദേശമനുസരിച്ച് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർമുമ്പ് മാത്രമേ രണ്ടാം റിസർവേഷൻ ചാർട്ട് തയാറാക്കുകയുള്ളു. ഈ സമയം വരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്.