തിരുവനന്തപുരം: എറണാകുളം-തൃശൂര്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച മുതല്‍ മാര്‍ച്ച് അഞ്ച് വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം, എറണാകുളം-കായംകുളം എന്നീ പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. ഇതനുസരിച്ച് ഈ ട്രെയിനുകള്‍ ഞായറാഴ്ച കോട്ടയത്തു സര്‍വീസ് അവസാനിപ്പിക്കും.
29, മാര്‍ച്ച് ഒന്ന് തീയതികളില്‍ നിലന്പൂര്‍-കോട്ടയം പാസഞ്ചര്‍ കളമശേരിക്കും കോട്ടയത്തിനുമിടയിലും കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി ആലുവയ്ക്കും എറണാകുളത്തിനുമിടയിലും ഭാഗികമായി റദ്ദാക്കി. കോട്ടയം-നിലന്പൂര്‍ പാസഞ്ചര്‍ തിങ്കളാഴ്ച ഒരു മണിക്കൂര്‍ 10 മിനിറ്റ് വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. ശനിയാഴ്ച പുറപ്പെടാനിരിക്കുന്ന തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് അര മണിക്കൂര്‍ വൈകി പുലര്‍ച്ചെ ഒന്നിന് മാത്രമേ സര്‍വീസ് ആരംഭിക്കൂ.
താഴെ പറയുന്ന ട്രെയിനുകള്‍ ഇടപ്പള്ളി-കളമശേരി സെക്ഷനില്‍ 15 മിനിറ്റ് നിര്‍ത്തിയിടുകയും ചെയ്യും. ട്രെയിനുകള്‍, തീയതികള്‍ ബ്രായ്ക്കറ്റില്‍: കൊച്ചുവേളി-മുംബൈ ലോകമാന്യ തിലക് എക്സ്പ്രസ്(24), ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍(24,25), മാംഗളൂര് സെന്‍ട്രല്‍-തിരുവനന്തപുരം മാവേലി(24,25), പൂനെ-എറണാകുളം പൂര്‍ണ എക്സ്പ്രസ്(24), ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്(24,25), മാംഗളൂര്-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ്(24,25), മാംഗളൂര്-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്(24), മൈസൂര്‍-കൊച്ചുവേളി എക്സ്പ്രസ്(24,25),
ബനാസ് വാടി-കൊച്ചുവേളി എക്സ്പ്രസ്(24,25), മുംബൈ-കന്യാകുമാരി ജയന്തി ജനത(24,25), ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി(24,25), ഹൗറ-എറണാകുളം അന്ത്യോദയ(24), എറണാകുളം-പൂനെ(25), ബനാസ് വാടി-എറണാകുളം എക്സ്പ്രസ്(25), തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ്(26), തിരുവനന്തപുരം-ചെന്നൈ മെയില്‍(26,27,28, മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്), എറണാകുളം-ഓഖ എക്സ്പ്രസ്(26, മാര്‍ച്ച് നാല്), കൊച്ചുവേളി-ഭവനഗര്‍(27, മാര്‍ച്ച് അഞ്ച്), കൊച്ചുവേളി-മൈസൂര്‍ എക്സ്പ്രസ്(26,27,28 മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ), എറണാകുളം-മുംബൈ ലോകമാന്യ തിലക്(26), തിരുവനന്തപുരം-ഷാലിമാര്‍ എക്സ്പ്രസ്(27,29), കൊച്ചുവേളി-യശ്വന്ത്പൂര്‍ ഗരീബ് രഥ്(26, മാര്‍ച്ച് രണ്ട്, നാല്), എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ്(26,27,29, മാര്‍ച്ച് ഒന്ന്),
തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ്(26 മുതല്‍ 29 വരെയും മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെയും), തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി(26 മുതല്‍ 29 വരെയും മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ), കൊച്ചുവേളി-ബനാസ് വാടി(27,29), എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍(26,27,29, മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ), തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി(മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ), തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി(മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ),
എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍(29), എറണാകുളം-അജ്മീര്‍(മാര്‍ച്ച് ഒന്ന്), കൊച്ചുവേളി-ഗംഗാനഗര്‍(29), നാഗര്‍കോവില്‍-ഷാലിമാര്‍(മാര്‍ച്ച് ഒന്ന്), എറണാകുളം-മുംബൈ ലോകമാന്യ തിലക്(മാര്‍ച്ച് ഒന്ന്, നാല്), തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ്(മാര്‍ച്ച് ഒന്ന്), തിരുവനന്തപുരം-ഹസ്രത്നിസാമുദ്ദീന് സൂപ്പര്‍ഫാസ്റ്റ്(മാര്‍ച്ച് മൂന്ന്), തിരുവനന്തപുരം-വെരാവല്‍(മാര്‍ച്ച് രണ്ട്), നാഗര്‍കോവില്‍-ഗാന്ധിധാം(മാര്‍ച്ച് മൂന്ന്), തിരുവനന്തപുരം-ഹസ്രത്നിസാമുദീന് രാജധാനി എക്സ്പ്രസ്(മാര്‍ച്ച് മൂന്ന്, അഞ്ച്).
ഇതിനു പുറമെ ഒന്‍പത് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി രണ്ടു മണിക്കൂറോളം പിടിച്ചിടുകയും ചെയ്യും. ട്രെയിനുകള്‍: ഗാന്ധിധാം-നാഗര്‍കോവില്‍ എക്സ്പ്രസ് 29 ന് കളമശേരിയില്‍ 45 മിനിറ്റ്, ഓഖ-എറണാകുളം എക്സ്പ്രസ് മാര്‍ച്ച് ഒന്ന്, മൂന്ന് തീയതികളില്‍ കളമശേരിയില്‍ 45 മിനിറ്റ്, ഹസ്രത് നിസാമുദ്ദീന്‍-തിരുവനന്തപുരം മാര്‍ച്ച് ഒന്നിന് ആലുവയിലോ കളമശേരിയിലോ 45 മിനിറ്റ്, മുംബൈ-തിരുവനന്തപുരം മാര്‍ച്ച് മൂന്നിന് ആലുവയിക്കും കളമശേരിക്കുമിടയില്‍ 15 മിനിറ്റ്, ബിലാസ്പൂര്‍-എറണാകുളം എക്സ്പ്രസ് മാര്‍ച്ച് മൂന്നിന് കളമശേരിയില്‍ ഒന്നര മണിക്കൂര്‍,
ബിലാസ്പൂര്‍-തിരുനെല്‍വേലി എക്സ്പ്രസ് മാര്‍ച്ച് നാലിന് അങ്കമാലിയില്‍ ഒരു മണിക്കൂറും 40 മിനിറ്റും, ഗംഗാനഗര്‍-കൊച്ചുവേളി എക്സ്പ്രസ് മാര്‍ച്ച് അഞ്ചിന് അങ്കമാലിയില്‍ 45 മിനിറ്റ്, ഭവനഗര്‍-കൊച്ചുവേളി എക്സ്പ്രസ്മാര്ച്ച് നാലിന് അങ്കമാലിയില്‍ 50 മിനിറ്റ്, പാറ്റ്ന-എറണാകുളം എക്സ്പ്രസ് മാര്‍ച്ച് അഞ്ചിന് ചാലക്കുടിയില്‍ 50 മിനിറ്റും നിര്‍ത്തിയിടുമെന്നും റെയില്‍വേ അറിയിച്ചു.