റോഡരികിലെ ട്രാന്‍സ്ഫോര്‍മര്‍ ഭീഷണിയാകുന്നു

0 180

റോഡരികിലെ ട്രാന്‍സ്ഫോര്‍മര്‍ ഭീഷണിയാകുന്നു

മട്ടന്നൂര്‍ : തലശ്ശരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി വീതി കൂട്ടിയപ്പോള്‍ റോഡരികിലെ ട്രാന്‍സ്ഫോര്‍മര്‍ ഭീഷണിയാകുന്നതായി പരാതി. തലശ്ശേരി റോഡില്‍ നിടുവോട്ടുംകുന്നിലാണ് റോഡിനോട് ചേര്‍ന്ന് ട്രാന്‍സ്ഫോര്‍മറുള്ളത്. വിദ്യാര്‍ഥികള്‍ പോകുന്ന വഴിയിലാണ് ട്രാന്‍സ്ഫോര്‍മറുള്ളത്.

കുന്നിറക്കമായതിനാല്‍ വാഹനങ്ങള്‍ അതിവേഗത്തില്‍ വരുന്ന ഈ ഭാഗത്ത് റോഡിന് സമീപത്തെ ട്രാന്‍സ്ഫോര്‍മര്‍ അപകടഭീഷണിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ട്രാന്‍സ്ഫോര്‍മര്‍ മാറ്റിസ്ഥാപിക്കണമെന്നാണ് ആവശ്യം.