ട്രാ​ന്‍സ്ജെ​ന്‍ഡ​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​യാ​ള്‍ അ​റ​സ്​​റ്റി​ല്‍

0 978

കൊ​ട്ടാ​ര​ക്ക​ര: ട്രാ​ന്‍സ്ജെ​ന്‍ഡ​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​യാ​ള്‍ അ​റ​സ്​​റ്റി​ല്‍. കൊ​ല്ലം ക​േ​ന്‍​റാ​ണ്‍മ​െന്‍റ്​ മു​ല്ല​പ്പ​റ​മ്ബി​ല്‍ ശ്രീ​ക്കു​ട്ട​ന്‍ (25) നെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം നാ​ലി​ന്​ രാ​ത്രി​യാ​ണ്​ സം​ഭ​വം. കൊ​ട്ടാ​ര​ക്ക​ര ബ​സ്​ സ്​​റ്റാ​ന്‍ഡി​ന് സ​മീ​പം കാ​റി​ല്‍ എ​ത്തി​യ അ​ഞ്ചം​ഗ​സം​ഘം ട്രാ​ന്‍സ്ജെ​ന്‍ഡ​റെ ബ​ല​മാ​യി ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. കു​ണ്ട​റ എ​ത്തി​യ ഇ​വ​ര്‍ സു​ഹൃ​ത്തി​നെ​യും ഫോ​ണി​ല്‍ വി​ളി​ച്ചു​വ​രു​ത്തു​ക​യും പ​ല സ്ഥ​ല​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി പ്ര​കൃ​തി​വി​രു​ദ്ധ​ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.