യാത്രമാധ്യേ ദേഹാസ്വാസ്ഥ്യം; യാത്രക്കാരന് രക്ഷകരായി പ്രൈവറ്റ്ബസ് ജീവനക്കാർ

0 1,100

ഓടയംചാലിൽ നിന്നും കീഴ്പ്പള്ളിയിലേയ്ക്കുള്ള യാത്രാമധ്യെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യത്തേതുടർന്ന് രക്ഷകരായി പ്രൈവറ്റ്ബസ് ജീവനക്കാർ. കീഴ്പ്പള്ളിയിൽ നിന്നും ഓടയംചാലിലേയ്ക്ക് സർവീസ് നടത്തുന്ന സ്വകാര്യബസിൽ ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ബസ് യാത്ര കരുവഞ്ചാലെത്തിയതോടെ യാത്രക്കാരന്റ ബോധം മറയുകയുകയായിരുന്നു. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ഉടൻ തന്നെ ഇയാളെ അടുത്തുള്ള സെന്റ് ജോസഫ് ഹോസ്പിറ്റലിൽ എത്തിച്ചു.
ബസിലെ മറ്റു യാത്രക്കാരുടെ സഹായവും ബസ് ജീവനക്കാരായ ജിജേഷ് ( കുട്ടൻ ), സച്ചിൻ തുടങ്ങിയവരുടെ സമയോചിതമായ ഇടപെടലുമാണ് യഥാസമയത്തു രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്.
സംഭവം നാടറിഞ്ഞതോടെ കൃത്യസമയത്തു തന്നെ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച എയ്ഞ്ചൽ ബസ്സിലെ ജീവനക്കാർക്ക് നിരവധിപ്പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

 

Get real time updates directly on you device, subscribe now.