ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല; ചിമ്മിനിക്കാട്ടിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു

0 457

ചിമ്മിനിക്കാട്ടിൽ അവശ നിലയിൽ (Thrissur chimmini forest) കണ്ടെത്തിയ ആനക്കുട്ടി  (Elephant calf) ചരിഞ്ഞു. താളൂപാടത്തുള്ള വനം വകുപ്പ് ഓഫീസ് പരിസരത്ത് എത്തിച്ച് വെറ്റിനറി ഡോക്ടര്‍ ഡെവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്നലെ രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ കണ്ടെത്തിയത്.അവശ നിലയിലായ കുട്ടിയാനയെ ആനക്കൂട്ടത്തില്‍ നിന്നും ഒഴിവാക്കിയ നിലയിലായിരുന്നു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ ആനക്കൂട്ടത്തെ കണ്ടെത്തി ആനക്കുട്ടിയെ കൂട്ടത്തില്‍ വിടാന്‍ ശ്രമിച്ചെങ്കിലും  കൂട്ടത്തില്‍ കൂട്ടാന്‍ ആനകൾ തയ്യാറായില്ല.