കർശന ഉപാധികളോടെ കർണാടകയിൽ ചികിത്സ നേടാം

0 485

കർശന ഉപാധികളോടെ കർണാടകയിൽ ചികിത്സ നേടാം

കാസർഗോഡ്:കേരളത്തിൽനിന്ന് കർണാടകയിലെ ആശുപത്രികളിൽ ചികിത്സ നേടാനുള്ള അനുമതി സുപ്രീം കോടതി ഉത്തരവ് പ്രകാരം മാത്രമാണ് നൽകുന്നത്. മഞ്ചേശ്വരം സർക്കാർ ആശുപത്രിയിൽ നിന്ന് മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റോടെ ആംബുലൻസിൽ പോകാൻ മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. മറ്റൊരു രീതിയിലും ചികിത്സയ്ക്കുവേണ്ടി കർണാടകയിലേക്ക് കടക്കാൻ അനുവാദമില്ല. എന്നാൽ ഇതേസമയം കേരളത്തിൽനിന്ന് കർണാടകയിലേക്ക് ചികിത്സയ്ക്ക് പോയ രോഗികൾ അടക്കമുള്ളവരെ തിരിച്ച് സംസ്ഥാനത്തിലേക്ക് വരാൻ പോലീസ് സമ്മതിക്കുന്നില്ല തുടങ്ങിയ വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി