വിവാഹം നടന്നത് നാലു മാസം മുമ്പ് ; പൂക്കള്‍ മൂടിയ പെട്ടിയില്‍ ഉറങ്ങിക്കിടക്കുന്ന പ്രിയതമനെ നോക്കി കണ്ണിമചിമ്മാതെ ഭാര്യ; ഹൃദയം നുറുങ്ങും കാഴ്ച്ച

0 1,839

വിവാഹം നടന്നത് നാലു മാസം മുമ്പ്; പൂക്കള്‍ മൂടിയ പെട്ടിയില്‍ ഉറങ്ങിക്കിടക്കുന്ന പ്രിയതമനെ നോക്കി കണ്ണിമചിമ്മാതെ ഭാര്യ; ഹൃദയം നുറുങ്ങും കാഴ്ച്ച

ഡല്‍ഹി : ഹന്ദ്‌വാഡയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ അനൂജ് സൂദിന്റെ മൃതദേഹത്തിനു മുന്നിലിരിക്കുന്ന ഭാര്യയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രത്തില്‍ വികാരാധീനമായി പ്രതികരണമാണ് ഉണ്ടാകുന്നത്.

പൂക്കള്‍ കൊണ്ട് അലങ്കരിച്ച പെട്ടിയില്‍ ചേതനയറ്റ് കിടക്കുന്ന തന്റെ പ്രിയതമന്റെ മുഖത്തേക്ക് നോക്കി നിര്‍വികാരതയോടെ ഇരിക്കുന്ന ആകൃതി സൂദിന്റെ ചിത്രമാണ് സമൂഹമാധ്യമം ഏറ്റെടുത്തത്. ഹൃദയം തകര്‍ക്കുന്ന കാഴ്ചയെന്നാണ് ചിത്രം പങ്കുവയ്ക്കുന്നവര്‍ പറയുന്നത്. ട്വിറ്ററില്‍ വളരെയധികം പേരാണ് ചിത്രം പങ്കുവച്ചത്. നാലു മാസങ്ങള്‍ക്കു മുമ്ബാണ് അക്രിതിയും അനൂജും വിവാഹിതരായത്.
വടക്കന്‍ കശ്മീരിലെ ഹന്ദ്‌വാഡില്‍ ശനിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ 21 രാഷ്ട്രീയ റൈഫിള്‍സിലെ കേണല്‍ അശുതോഷ് ശര്‍മ, മേജര്‍ അനൂജ് സൂദ്, നായിക് രാജേഷ്കുമാര്‍, ലാന്‍സ് നായിക് ദിനേഷ് സിങ്, പൊലീസ് സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എസ്‌ഐ സഗീര്‍ അഹമ്മദ് ഖാസി എന്നിവരാണു വീരമൃത്യു വരിച്ചത്. കശ്മീരില്‍ ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനിടെയാണ് ഇവര്‍ വീരമൃത്യു വരിച്ചത്.

മേജര്‍ അനൂജിന്റെ സംസ്കാരം ജന്മനാടായ ചണ്ഡിഗഡിലെ പഞ്ചുകുലയില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ നടന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സൈനിക ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും മാത്രമാണു പങ്കെടുത്തത്.