ത്രികാല പൂജയും മഹാ മൃത്യുഞ്ജയ ഹോമവും 30 ന്

0 580

ത്രികാല പൂജയും മഹാ മൃത്യുഞ്ജയ ഹോമവും 30 ന്

ഇരിട്ടി : കീഴൂർ മഹാദേവ ക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ നടത്തിവരാറുള്ള ത്രികാലപൂജയും, മഹാ മൃത്യുഞ്ജയ ഹോമവും ഭഗവതി സ്ഥാനത്തെ ഗുരുതിതർപ്പണവും വെള്ളിയാഴ്ച നടക്കും. ക്ഷേത്രം തന്ത്രി വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ നടക്കുക.