തൃപ്പൂണിത്തറ കസ്റ്റഡി കൊലപാതകം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

0 389

തിരുവനന്തപുരം: തൃപ്പൂണിത്തറ കസ്റ്റഡി കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏറ്റവും കൂടുതൽ മർദനം നടക്കുന്ന സ്റ്റേഷനാണ് തൃപ്പൂണിത്തുറ സ്റ്റേഷൻ. സി.ഐക്കെതിരെ നിരവധി തവണ പരാതി ഉയർന്നിട്ടുണ്ടെന്നും സി.ഐ യെ രക്ഷിക്കാൻ ഉന്നതതല ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാരുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നൽകണമെന്നും സതീശൻ.

കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ശക്തമായ സമരം ആരംഭിക്കുമെന്നും പറഞ്ഞ അദ്ദേഹം ആളുകളെ വഴിയിലിട്ട് തല്ലിക്കൊല്ലാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്നും പാർട്ടിക്കാരാണ് പൊലീസ് ഭരണം നടത്തുന്നതെന്നും ആരോപിച്ചു.