തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം- Tripunithura Sree Poornathrayeesa Temple

Tripunithura Sree Poornathrayeesa Temple ernakulam

0 288

ഇന്ത്യയിലെ പഴയ നാട്ടുരാജ്യമായ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറയിലാണ് (കേരളത്തിലെഎറണാകുളം ജില്ലയിൽ) ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം 1900-കളിൽ വന്ന ഒരു തീപിടിത്തത്തിൽ നശിച്ചുപോയിട്ട് പിന്നീട് പുനരു ദ്ധരിക്കുകയായിരുന്നു. അങ്ങനെ പുനരുദ്ധരിച്ച ക്ഷേത്രമാണ് ഇന്ന് നിലകൊള്ളുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ചരിത്രം

ക്ഷേത്രം എ.ഡി. 947-ൽ പ്രതിഷ്ഠ നടത്തിയതാണെന്ന് രണ്ടാം  ചേര സാമ്രാജ്യകാലത്തെ  ചക്ര വർത്തി കോതരവിയുടെ ശിലാശാസന ത്തിൽ പറയുന്നു പക്ഷേ ബിംബം പ്രതിഷ്ഠിച്ചത് കൊല്ല വർഷം 455-ലാണ് (എ.ഡി.1280-ൽ ‘ബൗദ്ധാതിമതം’). പടിഞ്ഞാറെ ഗോപുരം കൊല്ലവർഷം 952-ലും ശ്രീകോവിലും മണ്ഡപവും 1000-മാണ്ടിലും, വിളക്കുമാടങ്ങൾ 1008-ലും,1015-ലും, കിഴക്കേ ഗോപു രവും നടപ്പുരയും 1024-ലും പണിതീർത്തതാണ്.

പഴയ കുറിയൂർ (കുരൂർ) സ്വരൂപത്തിന്റെ ക്ഷേത്രമാണിതെന്ന് പറയപ്പെടുന്നു. ഈ സ്വരൂപം അന്യം നിന്നപ്പോഴാണ് ഈ പ്രദേശവും ക്ഷേത്രവും കൊച്ചി രാജവംശത്തിന് കിട്ടുന്നത്. എങ്കിലും ക്ഷേത്രത്തിന് ഏകദേശം 2500 വർഷത്തോളം പഴക്കം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ക്ഷേത്ര പഴമയെ കുറിച്ചോ നിർമ്മാണ കാലത്തേ പറ്റിയോ പറയാൻ ആധികാരീകമായി പറയാൻ രേഖകൾ ഒന്നുമില്ല , പുരാണങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും മറ്റും കാണുന്ന പരാമർശങ്ങളെ മുൻ നിർത്തി ക്ഷേത്രപ്പഴമയെക്കുറിച്ച് നമുക്ക് വിലയിരുത്താം

വ്യാസമഹർഷി രചിച്ച മഹാഭാരതം പാണ്ഡവരുടെയും കൌരവരുടെയും – നന്മയുടെയും തിന്മയു ടെയും  – മത്സരകഥയാണ്‌ .വില്ലാളി വീരനായ അർജുനൻ അതിലെ മുഖ്യകഥാപാത്രമാണല്ലോ ശ്രീകൃ ഷ്ണ ഭഗവാൻ ദ്വാരകയിൽ താമസിക്കുന്ന കാലത്താണ് പ്രതിഷ്ഠക്ക് ആസ്പദമായ കഥ നടക്കുന്നത് .

മഹാഭാരതവും ചരിത്ര സംഭവമായി എല്ലാവരും അംഗീകരി ക്കുന്നു , ആ നിലയ്ക്ക് മഹാഭാരതകഥ നടന്ന കാലത്തോളം പഴക്കം ക്ഷേത്ര പ്രതിഷ്ഠയ്ക്ക് കണക്കാക്കാം .എന്നാൽ ചരിത്ര പണ്ഡിത ന്മാർ ഇത് അപ്പാടെ അംഗീകരിക്കുന്നില്ല .

സംസ്കൃത സാഹിത്യ ചരിത്രത്തിൽ സുകുമാർ അഴീക്കോട് കാലഘട്ടത്തെ നിർണ്ണയിച്ചു കൊണ്ട് ഇങ്ങനെ രേഖപ്പെടു ത്തിയിരിക്കുന്നു ആദിപർവ്വത്തിൽ പറഞ്ഞിരിക്കുന്നത് കുരു പാണ്ഡവ സേന കൾ കലി ദ്വാപര യുഗങ്ങളുടെ ഇടയിൽ സമന്തപഞ്ചകത്തിൽ വെച്ച് യുദ്ധം ചെയ്തു എന്നാണു (1,2,3) ക്രിസ്തുവിനു മുന്പ് 3102 ആണ് മഹാഭാരത യുദ്ധം നടന്നത് .

മേല്പറഞ്ഞ കാലഗണനയ്ക്ക് ഉപോൽബലകമായി ശ്രീ സഖ്യാനന്ദ സ്വാമികൾ (ഭാരത ചരിത്രദ ർശനത്തിൽ കലികാലാ വലോകനം ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക .

“ആസന്മ ഘാസുമുനയ : | ശാസതി പ്രിഥിവിം യുധിഷ്ടിരേ നൃപതൌ | ഷഡ്ദ്വികപഞ്ചാശത്ഭിർയ്യയുത : | ശകകാല : തസ്യ രാജ്ഞസ്ച | ( വരാഹമിഹിരന്റെ ബ്രിഹത് സംഹിത ) .

സപ്തർഷികൾ മകം നക്ഷത്രത്തിൽ കൂടി പിന്നോക്കം നീങ്ങിയിരുന്ന കാലത്താണ് യുധിഷ്ഠിര നൃപ ൻ  രാജ്യഭാരം ചെയ്തിരുന്നത് . അക്കാലം മുതൽ 2526 ( ഷഡ്ദ്വികപ ഞ്ചാശ ത്ഭിർയ്യയുത) ചെന്ന സമയം   ശകവർഷം ആരംഭിച്ചു , അതായത് ശകവർഷാരംഭത്തിനും 2526 വർഷം മുൻപാണ് യുധിഷ്ടിരൻ രാജ്യഭാരം ചെയ്തിരുന്നതെന്ന് സൂചന .

ഈ സൂചകവാക്യത്തെ പ്രമാണീകരിച്ചു കൊണ്ട് കലി വർഷാരംഭവും യുധിഷ്ടിരന്റെ രാജ്യാ ഭിഷേകവും ശകവർഷാ രംഭവും കണ്ടുപിടിക്കാൻ പാശ്ചാത്യരും പൌരസ്ത്യരുമായ ആധുനിക പണ്ഡിതന്മാർ പലരും ഉദ്യമിച്ചിട്ടുണ്ട് , എന്നാൽ അവി തർക്കമായ ഒരു കാലനിർണ്ണയത്തിനു ആരും സമർത്ഥരായിട്ടില്ല … കലിവർഷാരംഭം ബി സി 3101 – ലും മഹാഭാരത യുദ്ധവും യുധിഷ്ഠിര രാജ്യ പ്രാപ്തിയും ബി സി 3067 – ലും നടന്നതായ നിലയ്ക്ക് ആണ് പിൻകാല സംഭവങ്ങളുടെ കാലം ഗണി ച്ചു ചേർത്തിട്ടുള്ളത് , സപ്തർഷികൾ മകം നക്ഷത്രത്തിൽ വിചരി ച്ചിരുന്ന കാലം ബി സി 3100 മുതൽ 3000 വരെ ; അതിനിടയിലാണല്ലോ മഹാഭാരത യുദ്ധവും യുധിഷ്ഠിരന്റെ രാജ്യഭാരവും പരീക്ഷി ത്തിന്റെ ജനനവും മറ്റും സംഭവിക്കുന്നത്‌ , രാജ്യഭാരകാലമായ 3067 ഇൽ നിന്നും 2526 വർഷം കിഴിക്കുമ്പോൾ, ശകവർഷാരംഭം ബി സി 541 ഇൽ ആണെന്ന് സിദ്ധിക്കുന്നു . എന്നാൽ ആധുനിക ചരിത്രകാരന്മാർ ഇത് അംഗീകരിക്കുന്നില്ല .

ഐതിഹ്യം

ശ്രീമദ്ഭാഗവതത്തിലെ പ്രസിദ്ധമായ സന്താനഗോപാലകഥയുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്ര ത്തിന്റെ ഉദ്ഭവകഥ.

പ്രതിഷ്ഠ

ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണു ആണ്. സന്താന ഗോപാല മൂർത്തി എന്ന രൂപത്തിലാണ് വിഷ്ണു ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നത്. കുട്ടികളില്ലാത്ത ദമ്പതികൾ ഇവിടെ വന്നു പ്രാർത്ഥി ച്ചാൽ സന്താന സൌഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം. കിഴക്കോട്ട് ദർശനം. ക്ഷേത്രത്തിൽ ഉപ ദേവതയായി  ഗണപതി  മാത്രമേ കുടികൊള്ളുന്നുള്ളൂ.

കൊച്ചിയിലെ രാജകുടുംബമായ പെരുമ്പടപ്പുസ്വരൂപത്തിന്റെ കുലദൈവമാണ് പൂർണ്ണത്രയീശൻ.

വിശേഷ ദിവസങ്ങൾ

എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവങ്ങൾ പ്രശസ്തമാണ്. ഇതിൽ പ്രധാനം എല്ലാ വർഷവും  വൃശ്ചികമാസത്തിൽ (നവംബർ – ഡിസംബർ  മാസങ്ങളിൽ)  നട ക്കുന്ന വൃശ്ചികോത്സവം ആണ്.ഈ ഉത്സവമാണ് കേരളത്തിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കേരള സംസ്ഥാന ത്തിലെ ഏറ്റവും വലിയ ഉത്സവമാണ് പൂർണത്രയീശന്റെ വൃശ്ചികോത്സവം. അതിനു ശേഷം ഇരിങ്ങാലക്കുട ഭരതന്റെ കൂടൽമാണിക്യം ഉത്സവം ആണ് വലുത് ( തൃശൂർ പൂരം ഉത്സവമല്ല പൂരമാണ് അത് കൊണ്ട് കൂട്ടുന്നില്ല ).3 മണിക്കൂർ നീണ്ടു നിൽക്കുന്ന ഗംഭീരമായ പഞ്ചാരി മേളം, അടന്തയുടെ 3 4 കാലങ്ങൾ, അഞ്ചടന്തയുടെ അവസാന രണ്ടു കാലങ്ങൾ, അതിനു ശേഷമുള്ള നടപ്പുര മേളവുമെല്ലാമാണ് ഈ ഉത്സവത്തിൻറെ   പ്രേത്യേകത. രാത്രി ഉള്ള വിലക്കിനെഴുന്നളിപ്പും ഇവി ടുത്തെ പ്രത്യേകതയാണ്. ഒന്നേ മുക്കാൽ മണിക്കൂറ് ഉള്ള മദ്ദളപ്പറ്റും, കൊമ്പ് പറ്റും കുഴൽ പറ്റും 4 മണിക്കൂർ നീളുന്ന പഞ്ചാരി മേളങ്ങൾക്കു ( 3 മണിക്കൂർ പഞ്ചാരി, 1 മണിക്കൂർ ചെറുമേളങ്ങൾ) മുൻപുള്ള അകമ്പടിയാണ്.