വര്‍ഷം 200 കോടിയിലേറെയും മാസത്തില്‍ 20 കോടിയോളം രൂപയും ലാഭമുണ്ടാക്കുന്ന വിമാനത്താവളം അടഞ്ഞുകിടക്കുകയാണ്. ലോക്ഡൗണ്‍ കഴിഞ്ഞാലും സര്‍വീസ് അനശ്ചിതത്വം തുടരും. തിരുവനന്തപുരത്ത് മാസം 35 കോടി രൂപയാണ് വരുമാനം. ഇതില്‍ 15 കോടി ചെലവ് കഴിഞ്ഞാല്‍ 20 കോടി ലാഭമാണ്. അന്തര്‍ദേശീയ ടെര്‍മിനലില്‍ 52 വിമാനവും ആഭ്യന്തര ടെര്‍മിനലില്‍ 42 വിമാനവുമാണ് വന്നുപോകുന്നത്. ഇരു ടെര്‍മിനലിലുമായി പന്ത്രണ്ടായിരത്തിലധികം യാത്രക്കാര്‍ സഞ്ചരിച്ചിരുന്നു. എയര്‍ലൈന്‍സുകളില്‍നിന്ന് ലഭിക്കുന്ന ഓപ്പറേഷന് ചാര്‍ജുകളും വാടക ഇനത്തില്‍ കിട്ടുന്നതുമാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പ്രധാന വരുമാനം.