തിരുവന്തപുരം മ്യൂസിയവും മൃഗശാലയും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനം
തിരുവന്തപുരം മ്യൂസിയവും മൃഗശാലയും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനം
തിരുവന്തപുരം മ്യൂസിയവും മൃഗശാലയും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനം
തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. കോവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. തിരുവനന്തപുരം പ്ലാനറ്റോറിയവും മാര്‍ച്ച് 31 വരെ അടച്ചിടും.
ആശങ്ക പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ നേരത്തെ അടച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി, നെയ്യാര്‍ ഡാം എന്നിവ കഴിഞ്ഞ ദിവസം അടച്ചു. വിഴിഞ്ഞം ലൈറ്റ് ഹൗസില്‍ സന്ദര്‍ശകരെ വിലക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയും വനാതിര്‍ത്തി പങ്കിടുന്നതും സഞ്ചാരികള്‍ എത്തുന്നതുമായ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും സന്ദര്‍ശകരെ നിരോധിച്ചിട്ടുണ്ട്.
കൊല്ലത്ത് നൂറുകണക്കിന് സന്ദര്‍ശകര്‍ എത്തുന്ന ജഡായു പാറയിലേക്കും ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കും ഇരവികുളം ദേശീയോദ്യാനത്തിലേക്കും പ്രവേശനം നിരോധിച്ചിട്ടുണ്ട്. മുന്നാറും വാഗമണും അടക്കമുള്ള സ്ഥലങ്ങളിലും സന്ദര്‍ശന വിലക്കുണ്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളിലുള്ള ബോട്ടിംഗ്, ഗവി യാത്ര, പരിസ്ഥിതി ക്യാമ്ബുകള്‍, ഗസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനം എന്നിവയും മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.