ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നു കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

0 302

അസാധാരണമായ സമയങ്ങളിൽ സുഹൃത്തുക്കൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണ്. ഹൈഡ്രോക്സിക്ലോറോക്വിൻ സംബന്ധിച്ച തീരുമാനത്തിന് ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി. ഒരിക്കലും മറക്കില്ലെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ട്രംപ് പ്രത്യേക നന്ദി അറിയിച്ചു. ‘ഈ പോരാട്ടത്തിൽ ഇന്ത്യയെ മാത്രമല്ല, മാനവികതയെ ആകെ സഹായിക്കുന്നതിൽ നിങ്ങളുടെ ശക്തമായ നേതൃത്വത്തിനു സാധിക്കും. നന്ദി പ്രധാനമന്ത്രി നരേന്ദ്ര മോദി!’ – ട്രംപ് പറഞ്ഞു.