വരാന്‍ പോകുന്നത്​ ‘വന്‍ സുനാമി’; സാമ്ബത്തിക തകര്‍ച്ചക്കെതിരെ ഒരുങ്ങിയിരിക്കണം -രാഹുല്‍ ഗാന്ധി

വരാന്‍ പോകുന്നത്​ 'വന്‍ സുനാമി'; സാമ്ബത്തിക തകര്‍ച്ചക്കെതിരെ ഒരുങ്ങിയിരിക്കണം -രാഹുല്‍ ഗാന്ധി

0 346

വരാന്‍ പോകുന്നത്​ ‘വന്‍ സുനാമി’; സാമ്ബത്തിക തകര്‍ച്ചക്കെതിരെ ഒരുങ്ങിയിരിക്കണം -രാഹുല്‍ ഗാന്ധി

 

 

ന്യൂഡല്‍ഹി: സാമ്ബത്തിക തകര്‍ച്ചയില്‍നിന്ന്​ രാജ്യത്തെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വഴികാണാതെ മുടന്തുകയാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. സാമ്ബത്തിക രംഗം ഒന്നാകെ തുടച്ചുനീക്കാന്‍ ശക്​തിയുള്ള വന്‍ സുനാമിയാണ്​ വരാന്‍ പോകുന്നത്​.

മാഹാമാരിയായ കോവിഡ്​ ​ൈവറസിനെതിരെ മാത്രമല്ല, സാമ്ബത്തിക തകര്‍ച്ചയില്‍നിന്ന്​ രാജ്യത്തെ രക്ഷിക്കാനും പോംവഴികള്‍ തേടണം. അല്ലെങ്കില്‍ അടുത്ത ആറ്​ മാസമെങ്കിലും രാജ്യത്തെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുമെന്നും രാഹുല്‍ പറഞ്ഞു.

ആന്തമാനില്‍ സുനാമി വന്ന പോലെയാകും ഇന്ത്യയുടെ അവസ്​ഥ. ആദ്യം വെള്ളമെല്ലാം കടലിലേക്ക്​ ഉള്‍വലിഞ്ഞു. ഈ സമയത്ത്​ ജനങ്ങളെല്ലാം മീന്‍പിടിക്കാന്‍ ഇറങ്ങി. എന്നാല്‍, വെള്ളം തിരിച്ചുവന്നതോടെ എല്ലാം തകര്‍ന്ന്​ തരിപ്പണമായി. അതുപോലെയാകും​ ഇന്ത്യയുടെയും അവസ്​ഥ. നിലനില്‍പ്പിനായി ​പ്രതിരോധനിര തീര്‍ക്കേണ്ടതുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.