ടിവിയും സോഫയും ഫോണും;സ്ഥിരം കുറ്റവാളിക്ക് ജയിലിനുള്ളിൽ സുഖവാസം

0 529

ടിവിയും സോഫയും ഫോണും;സ്ഥിരം കുറ്റവാളിക്ക് ജയിലിനുള്ളിൽ സുഖവാസം

ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന ജെസിബി നാരായണ സ്വാമിക്ക് ജയിൽ അധികൃതർ പ്രത്യേക പരിഗണന നൽകിയതിൽ വിവാദം. ടിവിയും സോഫയും ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള സെല്ലിനുള്ളിൽ നാരായൺ സ്വാമി കഴിയുന്ന വീഡിയോ പുറത്തുവന്നു.

സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ പൊലീസിനെതിരേ വലിയ വിമർശനവും ഉയരുകയാണ്. സ്വാമിക്ക് ജയിലിനുള്ളിൽ പ്രത്യേക ഭക്ഷണവും മൊബൈൽ ഫോണും മറ്റു സൗകര്യങ്ങളും ജയിൽ അധികൃതർ നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ നാരായൺ സ്വാമി ജയിലിനുള്ളിലെ പൊലീസുകാർക്ക് പണം നൽകിയാണ് സെല്ലിനുള്ളിൽ ഈ സൗകര്യങ്ങളെല്ലാം തരപ്പെടുത്തിയതെന്നാണ് ആക്ഷേപം.

വീഡിയോ വൈറലായതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരക ജ്ഞാനേന്ദ്ര പറഞ്ഞു.