കൊല്ലത്ത് ഒന്നര വയസുകാരിയെ ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍, അന്വേഷണം

കൊല്ലത്ത് ഒന്നര വയസുകാരിയെ ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍, അന്വേഷണം

0 163

കൊല്ലത്ത് ഒന്നര വയസുകാരിയെ ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍, അന്വേഷണം

 

 

കൊല്ലം: കുണ്ടറയില്‍ ഒന്നര വയസുകാരിയെ ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു. കുട്ടി ഗുരുതരാവസ്ഥയിലാണ്. പെരുമ്ബുഴ വഞ്ചിമുക്കില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരന്‍ ആണ് പിടിയിലായത്.

നേപ്പാള്‍ സ്വദേശിനിയും മകളും രണ്ട് മാസങ്ങള്‍ക്കുമുന്‍പാണ് ഇയാള്‍ക്കൊപ്പം താമസം തുടങ്ങിയത്. സ്ഥാപനത്തിന്റെ പറമ്ബില്‍ ആളൊഴിഞ്ഞ ഭാഗത്ത് മൂന്ന് ദിവസംമുമ്ബാണ് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് സാരമായ പരിക്കുള്ളതിനാല്‍ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നതായി പൊലീസ് സംശയിക്കുന്നു.

തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായതായി കണ്ടെത്തി. ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ കുണ്ടറ പൊലീസ് പോക്‌സോ ചുമത്തി ഇയാളെ അറസ്റ്റുചെയ്തു. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.