30 കുപ്പി വിദേശമദ്യവുമായി കണ്ണവം സ്വദേശികളായ രണ്ടുപേർ എക്‌സൈസ് പിടിയിൽ
പേരാവൂർ എക്‌സൈസ് പേരാവൂർ ടൗൺ ഭാഗത്ത് നടത്തിയ റെയ്ഡിൽ 15 ലിറ്റർ വിദേശ മദ്യവുമായി കണ്ണവം സ്വദേശികളായ ഉമേഷ് സി പി 38, രജീഷ് കെ ( 42) എന്നിവരെ പിടികൂടി കേസെടുത്തു.
പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ വി എൻ സതീഷ്, കെ ശ്രീജിത്ത്, ബിനീഷ് എ എം, എക്‌സൈസ് ഡ്രൈവർ എം ഉത്തമൻ തുടങ്ങീയവർ പങ്കെടുത്തു.