പാലക്കാട് രണ്ട് പേ‍ർ മരിച്ച അപകടം: ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി

0 815

പാലക്കാട് രണ്ട് പേ‍ർ മരിച്ച അപകടം: ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി

പാലക്കാട്:  ഈ മാസം ഏഴിന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ ബസ് തട്ടി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രെവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി. വടക്കാഞ്ചേരി ഓപ്പറേറ്റിം​ഗ് സെന്ററിലെ ഡ്രൈവറായ സി.എൽ. ഔസേപ്പിനെയാണ് സിഎംഡി സസ്പെൻഡ് ചെയ്തത്. അപകടത്തിൻ്റെ ദൃശ്യങ്ങൾ ബസിന് പിറകിൽ സഞ്ചരിച്ചിരുന്ന കാറിൻ്റെ ഡാഷ് ബോർഡിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ബസ് തട്ടിയാണ് യുവാക്കൾ മരിച്ചതെന്ന് വ്യക്തമായത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഔസേപ്പിനെ സസ്പെൻഡ് ചെയ്തത്.