പത്തനംതിട്ട ഇലന്തൂരിൽ ഓട്ടോ ഡ്രൈവറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സന്തോഷി(48) നെയാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. രണ്ടു മാസം മുൻപ് നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
അതേസമയം, പത്തനംതിട്ട റാന്നിയിൽ പേ വിഷബാധ സംശയിച്ച് നിരീക്ഷണത്തിലാക്കിയ നായ ചത്തു. പത്തിലധികം വളർത്തു നായകളെയും തെരുവുനായകളെയും കടിച്ചിരുന്നു.