കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളിൽ രണ്ടുപേരെ ഇന്ന് തിരിച്ചെത്തിക്കും

0 1,164

കോഴിക്കോട് സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ രണ്ടു പേരെ ഉടൻ തിരിച്ചെത്തിക്കും. കുട്ടികളെ കാണാതായത് പോലീസിനെ അറിയിക്കാൻ വൈകിയെന്ന് കോഴിക്കോട് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. കണ്ടെത്തിയ പെൺകുട്ടികളെ ഉടൻ കോഴിക്കോട്ടേക്ക് തിരിച്ചെത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാണാതായ ആറു പേരിൽ ഇനിയും കണ്ടെത്താനുള്ള നാലുകുട്ടികൾ ഗോവയിലേക്കുള്ള യാത്രയിലാണ് കമ്മീഷണെന്നും പുറത്തുനിന്നുള്ളവർ ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളുമായി ബന്ധം പുലർത്തിയിരുന്നതായും കമ്മീഷണർ വ്യക്തമാക്കി .