കോഴിക്കോട് കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

0 396

കോഴിക്കോട്: കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫി (37) ആണ് മരിച്ചവരിൽ ഒരാൾ. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇയാളെയും തിരിച്ചറിഞ്ഞിട്ടില്ല.

ട്രെയിൻ വരുമ്പോൾ മൂന്നുപേരും ട്രാക്കിലിരിക്കുകയായിരുന്നു. ട്രെയിൻ വരുന്നത് കണ്ട് എഴുന്നേറ്റ് മാറാൻ ശ്രമിക്കുമ്പോഴേക്കും ട്രെയിൻ ഇടിക്കുകയായിരുന്നു.