കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 2 പേർ മരിച്ചു

0 764

 

നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു 2 പേർ മരിച്ചു. പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡ് കെ.കണ്ണപുരം പാലത്തിനുസമീപം പുലർച്ചെ 2.30നാണ് അപകടം. കാർ യാത്രക്കാരായ ചിറക്കൽ അലവിലെ പ്രജുൽ (34) പൂർണിമ (30) എന്നിവരാണ് മരിച്ചത്.

2 പേർക്ക് പരിക്കേറ്റു. മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞു പുലർച്ചെ നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. പരുക്കേറ്റവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.