രണ്ട് വർഷത്തെ വിലക്ക് നീക്കി; ട്രംപ് ഫേസ്ബുക്കിലേക്ക് തിരിച്ചെത്തും

0 188

വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും തിരിച്ചെത്തും. രണ്ട് വർഷം മുൻപ് ട്രംപിന് ഏർപ്പെടുത്തിയ വിലക്ക് മെറ്റ നീക്കി. വിലക്ക് നീക്കിയ കാര്യം മെറ്റ തന്നെയാണ് പുറത്തുവിട്ടത്.

വരും ആഴ്ചകളിൽ ട്രംപിന്റെ ഫെയ്‌സ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാകും. എന്നാൽ കടുത്ത നിയന്ത്രണങ്ങളോടെയാകും ട്രംപിനെ തിരിച്ചുകൊണ്ടുവരുന്നത് എന്നാണ് മെറ്റയുടെ ഗ്ലോബൽ അഫയേഴ്‌സിന്റെ പ്രസിഡന്റ് നിക്ക് ക്ലെഗ് പറയുന്നത്. മെറ്റയുടെ നയങ്ങൾ ലംഘിച്ചാൽ ഒരു മാസം മുതൽ രണ്ടു വർഷം വരെ വിലക്ക് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എസ് കാപിറ്റോൾ കലാപത്തിനു പിന്നാലെ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിന് രണ്ടുവർഷം മുമ്പാണ് ട്രംപിന് ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും വിലക്കേർപ്പെടുത്തിയത്. അടുത്തിടെ തന്റെ ഫേസ്ബുക്കിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചിരുന്നു. താൻ പോയതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം മെറ്റയ്ക്കുണ്ടായി എന്നാണ് ട്രംപ് പറഞ്ഞത്.

Get real time updates directly on you device, subscribe now.