എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പോലീസ് കസ്റ്റഡിയിൽ

0 804

മട്ടിലയം: മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി രണ്ടു യുവാക്കളെ തൊണ്ടര്‍നാട് പോലീസ് കസ്റ്റഡിയിൽ എടുത്തു . കണ്ണൂര്‍ പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശി എസ്.എച്ച് മന്‍സിലില്‍ ഷിഹാബുദ്ധീന്‍ (30), തലശേരി പന്ന്യന്നൂര്‍ കൊല്ലേരി വീട്ടില്‍ റമീസ് അബ്ദുള്‍ റഹീം (37) എന്നിവരെയാണ് 0.62 ഗ്രാം എം.ഡി.എം.എ സഹിതം പിടികൂടിയത്.

തൊണ്ടര്‍നാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാംജിത്ത്.പി.ജി, എ.എസ്.ഐ ശ്രീവത്സന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടോണി മാത്യു, പ്രസാദ്.സി.എ, ലിജോ.എം.ജോസഫ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. മട്ടിലയത്ത് വെച്ച് നടന്ന വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 18 ജെ 5432 കാറും കസ്റ്റഡിയില്‍ എടുത്തതായി പോലീസ് വ്യക്തമാക്കി.