യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ രാജ്യാന്തര സർവിസുകൾ വിലക്കിയെങ്കിലും വിദേശികളെ അവരുടെ മണ്ണിൽ എത്തിക്കുന്നതിനായി പ്രത്യേക വിമാനങ്ങൾ പറക്കുന്നു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന മുറവിളിയോട് ഇന്ത്യൻ സർക്കാർ മുഖംതിരിച്ചുനിൽക്കുേമ്പാൾ യു.എ.ഇയിൽനിന്ന് ഇത്തിഹാദും എമിറേറ്റ്സും ൈഫ്ല ദുബൈയുമാണ് മറ്റു രാജ്യക്കാരുമായി പറക്കുന്നത്. ഒരാഴ്ചക്കിടെ ഇരുപതോളം രാജ്യങ്ങളിലുള്ളവരെയാണ് അവരുടെ നാടുകളിൽ എത്തിച്ചത്.
ഇന്ത്യയിലേക്കും സർവിസ് നടത്താൻ ഒരുക്കമാണെന്ന് വിമാനക്കമ്പനികൾ അറിയിച്ചിരുന്നു. തീയതിയും സർവിസുകളും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ഇന്ത്യ അനുമതി നൽകാത്തതിനാൽ സർവിസുകൾ റദ്ദാക്കി. ഏപ്രിൽ അഞ്ചിനാണ് ഇത്തിഹാദ് സർവിസ് തുടങ്ങിയത്. ജകാർത്ത, മനില, മെൽബൺ, സോൾ, സിംഗപ്പൂർ, േടാക്യോ, ആംസ്റ്റർഡാം, ബ്രസൽസ്, ഡബ്ലിൻ, ലണ്ടൻ, സൂറിച് എന്നിവിടങ്ങളിലേക്കാണ് ഇത്തിഹാദിെൻറ സർവിസ്. ഇൗ മാസം 21 വരെയാണ് നിലവിൽ സർവിസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബൈ വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽനിന്ന് എമിേററ്റ്സും സർവിസ് തുടങ്ങിയിട്ടുണ്ട്. കാബൂൾ, ജകാർത്ത, മനില, തായ്പേയ്, ഷികാഗോ, തുനീഷ്യ, അൽജീരിയ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് എമിറേറ്റ്സ് സർവിസ് നടത്തുന്നത്. ലണ്ടൻ, ഫ്രാങ്ക്ഫർട് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം സർവിസ് നടത്തിയിരുന്നു. മാർച്ച് 19 മുതൽ ഏപ്രിൽ എട്ടുവരെ 2800 യാത്രക്കാരെയാണ് ൈഫ്ല ദുബൈ യു.എ.ഇയിൽനിന്ന് വിദേശത്തെത്തിച്ചത്.
അഫ്ഗാനിസ്താൻ, ക്രൊയേഷ്യ, ഇൗജിപ്ത്, ഇറാൻ, റഷ്യ, സുഡാൻ, സോമാലിയ, തായ്ലൻഡ് എന്നിവിടങ്ങളിലേക്കാണ് ഇതുവരെ സർവിസ് നടത്തിയത്. അസർൈബജാൻ, ബൾഗേറിയ, ക്രൊയേഷ്യ, ജോർജിയ, ഇറാഖ്, ഇറാൻ, കിർഗിസ്താൻ, റുേമനിയ, റഷ്യ, സെർബിയ, തജികിസ്താൻ, യുക്രെയിൻ, ഉസ്ബെകിസ്താൻ എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ്ങ് തുടരുന്നു. ഇന്ത്യയിലേക്ക് സർവിസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു.