യുഎഇയിൽ ഉച്ച വിശ്രമ നിയമം 15 മുതൽ

0 394

യുഎഇയിൽ ഉച്ച വിശ്രമ നിയമം 15 മുതൽ

ദുബായ് ∙ യുഎഇയിൽ 3 മാസം നീളുന്ന ഉച്ചവിശ്രമ നിയമം 15ന് പ്രാബല്യത്തിൽ വരും. പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സെപ്റ്റംബർ 15 വരെ ഉച്ചയ്ക്കു 12.30 മുതൽ 3 വരെ വിശ്രമം അനുവദിക്കണം. വിശ്രമവേളയിൽ തൊഴിലാളികളെ തണലുള്ള സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റണം.

ഒരു ദിവസത്തെ ജോലി സമയം 8 മണിക്കൂറിൽ കൂടരുതെന്നാണു വ്യവസ്ഥ. കൂടുതൽ ജോലി ചെയ്യുന്ന സമയം ഒാവർടൈം ആയി കണക്കാക്കി പ്രത്യേക വേതനം നൽകണം.

നിയമലംഘനം നടത്തുന്ന കമ്പനി ഒരു തൊഴിലാളിക്ക് 5,000 ദിർഹം എന്ന തോതിൽ പിഴ നൽകണം. കൂടുതൽ പേരുണ്ടെങ്കിൽ പരമാവധി 50,000 ദിർഹം. ഈ സ്ഥാപനങ്ങളെ തരംതാഴ്ത്തുകയോ കരിമ്പട്ടികയിൽ പെടുത്തുകയോ ചെയ്യുമെന്നും മാനവവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനങ്ങൾ അറിയിക്കേണ്ട നമ്പർ: 80060.