കൊവിഡ് പ്രതിസന്ധി: 3000 ജീവനക്കാരെകൂടി ഊബര്‍ പിരിച്ചുവിടുന്നു

0 943

കൊവിഡ് പ്രതിസന്ധി: 3000 ജീവനക്കാരെകൂടി ഊബര്‍ പിരിച്ചുവിടുന്നു

സാന്‍ഫ്രാന്‍സിസ്‌കോ | ഓണ്‍ലൈന്‍ ടാക്‌സി സംരംഭകരായ ഊബര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 3000 ജീവനക്കാരെക്കൂടി പിരിച്ചു വിടുന്നു. ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഊബര്‍ സി ഇ ഒ ദാര കൊറോഷി തീരുമാനം അറിയിച്ചത്. കഴിഞ്ഞ മെയില്‍ 3700 ജീവരനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടിരുന്നു. ഇതിന് പുറമെയാണ് പുതിയ നടപടി. ഇതോടെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന ഊബര്‍ പിരിച്ചുവിടുന്ന ജീവനക്കാര്‍ 25 ശതമാനമായി.

ആഗോളതലത്തില്‍ 45 ഓഫീസുകള്‍ അടച്ചു പൂട്ടാനും ഊബര്‍ തീരുമാനിച്ചിട്ടുണ്ട്. സെല്‍ഫ് ഡ്രൈവ് കാറുകളുടെയും മറ്റ് നൂതന സാങ്കേതിക വിദ്യയുടെയും പരീക്ഷണങ്ങള്‍ നടത്തുന്ന സാന്‍ഫ്രാന്‍സിസ്‌കോയിലെ ഓഫീസും ഊബര്‍ അടച്ചു പൂട്ടും. 2020ല്‍ പ്രവര്‍ത്തന ചിലവ് പതിനായിരം ലക്ഷമായി ചുരുക്കാനാണ് ഊബര്‍ ലക്ഷ്യമിടുന്നതെന്നും സി ഇ ഒ അ