പരിയാരം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി യുഡിഎഫ് മെമ്പർമാർ

0 274

പരിയാരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട്‌ വെട്ടി കുറച്ചതിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടുള്ള കേരള സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് യുഡിഎഫ് പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർമാർ പഞ്ചായത്ത് ഓഫീസിൽ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മെമ്പർമാരായ പി.വി സജീവൻ, പി.വി.അബ്ദുൾ ഷുക്കൂർ, പി. സാജീത ടീച്ചർ, അഷഫ് കൊട്ടോല, ടി.പി. ഇബ്രാഹിം, കെ.പി. സൽമത്ത്, യു ഡി എഫ് നേതാക്കളായ എം.ബഷീർ, പി.വി.രാമചന്ദൻ, പി.സി.എം.അഷറഫ്, പി. ആനന്ദകുമാർ, എം ജാഫർ എന്നിവർ നേതൃത്വം നൽകി.