പേരാവൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടി കുറച്ചതിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടുള്ള കേരള സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് യുഡിഎഫ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ കുത്തിയിരിപ്പ് സമരം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് അംഗങ്ങൾ ആയ ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, പാൽ ഗോപാലൻ, ഇന്ദിരാ ശ്രീധരൻ തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സലാം പ്രാണമ്പ്രാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.അബൂബക്കർ, പി.പി.മുസ്തഫ, മജീദ് അരിപ്പയിൽ, ജോണി ചിറമ്മൽ, തോമസ് പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു