അടയ്ക്കാത്തോട്: കേരള സർക്കാരിന്റെ നികുതി വര്‍ദ്ധനവിനെതിരെ യു.ഡി.എഫ്. കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അടക്കാത്തോട്ടില്‍ പ്രതിഷേധപ്രകടനം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് പി.എച്ച്.കബീര്‍, കെ.പി.സി.സി. അംഗം ലിസി ജോസഫ്, ഡി.സി.സി അംഗം വര്‍ഗ്ഗിസ് ജോസഫ്, സോണി കട്ടയ്ക്കല്‍, അലക്‌സാണ്ടര്‍ കുഴിമണ്ണില്‍, ബേബി കാരക്കാട്ട്, ബേബി കാക്കനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.