കണ്ണൂർ കോർപ്പറേഷൻ പള്ളിപ്രം ഡിവിഷൻ ഉപതിരന്നെടുപ്പിൽ യുഡിഎഫിന് വൻ വിജയം. ഇന്നു നടന്ന വോട്ടേടിപ്പിൽ യുഡിഎഫ് സ്ഥാനാർഥി മുസ്ലിംലീഗിലെ എ.ഉമൈബ 1015 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചാണ് സിറ്റിങ്ങ് സീറ്റ് നില നിർത്തിയത്. കഴിഞ്ഞ തവണ 701 ന്റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്.എൽഡിഎഫ് സ്ഥാനാർത്ഥി ടി.വി. റുക്സാനയെയാണ് ഉമൈബ പരാജയപ്പെടുത്തിയത്. യുഡിഎഫിന്റെ ഉറച്ച സീറ്റായ ഇവിടെ എൽഡിഎഫ് അട്ടിമറിയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ലീഗ് പ്രതിനിധി പി.കെ സുമയ്യ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ബി ജെ പി സ്ഥാനാർത്ഥിയായി അഡ്വ:ശ്രദ്ധരാഘവനും മൽസരിച്ചിരുന്നു. വിജയിച്ച ഉമൈബയെ മേയർ ടി.ഒ മോഹനൻ അനുമോദിച്ചു.