കോളജുകളില്‍ അധ്യയന വര്‍ഷം വൈകും: പ്രവേശനം സെപ്തംബറില്‍ മതിയെന്ന് യു.ജി.സി ശുപാര്‍ശ

0 1,354

കോളജുകളില്‍ അധ്യയന വര്‍ഷം വൈകും: പ്രവേശനം സെപ്തംബറില്‍ മതിയെന്ന് യു.ജി.സി ശുപാര്‍ശ

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ അധ്യയന വര്‍ഷം തുടങ്ങുന്നത് വൈകിയേക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ വിദ്യാര്‍ഥികളുടെ പഠനം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്നാണ് യുജിസി നിര്‍ദേശം.കോളജുകളിലും ഐഐടി ഉള്‍പ്പടെ സ്ഥാപനങ്ങളിലും ഇത് ബാധകമാണ്.

ഇത്തവണ സെമസ്റ്റര്‍, വാര്‍ഷിക പരീക്ഷകളും സാധാരണ നടത്തിയിരുന്ന സമയത്ത് നടത്താന്‍ കഴിഞ്ഞേക്കില്ല. അതേ സമയം മുടങ്ങിക്കിടക്കുന്ന പരീക്ഷകള്‍ ജൂലൈയില്‍ നടത്താനും സമിതി നിര്‍ദേശിച്ചു.

ലോക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്ത് കോളജുകളുള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.