ഉളിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് 50 ലക്ഷം രൂപ അനുവദിച്ചു

0 648

ഉളിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് 50 ലക്ഷം രൂപ അനുവദിച്ചു

ഉളിക്കൽ: ന്യുനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രധാനമന്ത്രി ജെൻ വികാസ് കാരിക്രമം 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മുഖേന 49,10,000 രൂപഅനുവദിച്ചു.
ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ സമർപ്പിച്ച പദ്ധതിക്ക്‌ ആണ് കേന്ദ്രഗവണ്മെന്റ് പണം അനുവദിച്ചത്. സ്കൂളിന്റെ കെട്ടിട നിർമ്മാണ ആവശ്യങ്ങൾക്ക്‌ ആണ് പണം വിനിയോഗിക്കുക. പദ്ധതിയുടെ 40 ശതമാനം സംസ്ഥാന ഗവണ്മെന്റ് ന്റെ ആണ്. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കും എന്ന് പദ്ധതി സമർപ്പണത്തിനു നേതൃത്വം നൽകിയ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എം. ജി. ഷണ്മുഖൻ അറിയിച്ചു.