ഉളിക്കൽ പഞ്ചായത്തിലെ നവീകരിച്ച എരുത് കടവ് കതുവാ പറമ്പ് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെബർ തോമസ് വർഗ്ഗീസ് നിർവ്വഹിച്ചു

0 303

ഉളിക്കൽ പഞ്ചായത്തിലെ നവീകരിച്ച എരുത് കടവ് കതുവാ പറമ്പ് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെബർ തോമസ് വർഗ്ഗീസ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്നും 15 ലക്ഷം രൂപാ ചിലവഴിച്ചാണ് റീ ടാറിംഗ് പൂർത്തീകരിച്ചത്. ഗ്രാമ പഞ്ചായത്തംഗം ജെസി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെബർ എം.ജി ഷൺമുഖൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസ് കളരിക്കൽ , റോയി പുളിക്കൽ, പ്രസാദ് വാഴയിൽ, Dr. എ.മാത്യു, എൻ.വി അബഹാം എന്നിവർ സംസാരിച്ചു.